ദേശീയം

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങി; വിവാഹാഘോഷങ്ങള്‍ക്കിടെ കല്യാണച്ചെറുക്കനെ പൊലീസ് പൊക്കി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാഹത്തിന് ശേഷം ഡാന്‍സും പാട്ടും  തിമിര്‍ക്കുന്നതിനിടയിലാണ് ആളുകള്‍ അക്കാര്യം ശ്രദ്ധിച്ചത്. കല്യാണച്ചെറുക്കനെ കാണാനില്ല, കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും മിസ്സിങ്! ഇതെവിടെപ്പോയെന്ന് അന്വേഷിച്ച് നില്‍ക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എല്ലാവരെയും ആ വാര്‍ത്ത അറിയിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസില്‍ കല്യാണച്ചെറുക്കനെ മുംബൈപ്പൊലീസ് കൊണ്ട് പോയിട്ടുണ്ട്. മുംബൈ 
തിലക് നഗര്‍ സ്വദേശികളായ അജയ് സുനില്‍ ധോത്തിനെയും കൂട്ടുകാരന്‍ അല്‍താഫ് മിശ്രയെയുമാണ് പൊലീസ് 'നാടകീയ'മായി പിടികൂടിയത്.

വിവാഹത്തിന് ദിവസങ്ങള്‍ മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്പൂരിലെ അമര്‍മഹല്‍ ജംഗ്ഷനില്‍ വച്ച് മകളുമായി റോഡ് മുറിച്ചു കടന്ന സ്ത്രീയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ അജയും അല്‍ത്താഫും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു.

220 സിസി ബൈക്കിലെത്തി രണ്ട് യുവാക്കള്‍ 10,000 രൂപ വില വരുന്ന ഫോണ്‍ കവര്‍ന്നെന്ന് യുവതി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സിസി ടിവി പൊലീസ് പരിശോധിച്ചത്. മോഷ്ടാക്കളെ വേഗത്തില്‍ തിരിച്ചറിഞ്ഞ പൊലീസ് നേരെ കല്യാണവീട്ടിലേക്ക് തിരിച്ചു. കല്യാണച്ചെറുക്കനെയും കൂട്ടുകാരനെയും ബോളിവുഡ് സിനിമാ സ്‌റ്റൈലില്‍ ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ഇരുവരും മോഷണക്കേസില്‍ പിടിക്കപ്പെടുന്നത്. 
 പലതവണ പരിശീലനം നടത്തി, സ്ഥലത്തെ ട്രാഫിക് രീതികളും മനഃപാഠമാക്കിയാണ് ഇരുവരും മോഷ്ടിക്കാനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ ബൈക്കിന്റെ നമ്പര്‍പ്ലേറ്റുകള്‍ മറച്ചാണ് സംഘം മോഷണം നടത്തിവന്നിരുന്നത്.  ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്