ദേശീയം

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം: ഡ​ൽ​ഹി സ​ർ​ക്കാ​രി​നു 25 കോ​ടി രൂ​പ പി​ഴ, വീഴ്ചവരുത്തിയാൽ പ്രതിമാസം പത്തു കോടി ‌നൽകേണ്ടിവരും 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നു ഡ​ൽ​ഹി സ​ർ​ക്കാ​രി​നു 25 കോ​ടി രൂ​പ പി​ഴ. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണലാണ് പിഴ വിധിച്ചത്. മ​ലി​നീ​ക​ര​ണം ഉണ്ടാക്കുന്ന 51,000 അ​ന​ധി​കൃ​ത വ്യ​വ​സാ​യ ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ട്രൈ​ബ്യൂ​ണലിന്റെ മു​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നാ​ണു നടപടി‌.

ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി നൽകിയ വിശദീകരണം പരിശോധിച്ചശേഷമാണ് പി​ഴ ഊടാക്കാൻ ഉത്തരവിട്ടത്. ഉത്തരവ് ന​ട​പ്പി​ലാ​ക്കാ​ത്ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശമ്പ​ള​ത്തിൽ നിന്നും അ​ന​ധി​കൃ​ത വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​നി​ന്നും പി​ഴ തു​ക ഈ​ടാ​ക്കി ന​ൽ​കാനാണ് നിർദ്ദേശം. പിഴ നൽകിയില്ലെങ്കിൽ പ​ത്ത് കോ​ടി വീ​തം എ​ല്ലാ മാ​സ​വും പി​ഴ വി​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്