ദേശീയം

അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസ്: മുഖ്യപ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍ ഡല്‍ഹിയില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസിലെ മുഖ്യ ഇടപാടുകാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു. ദുബായില്‍ നിന്നാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചത്. ഇയാളെ ഇന്ത്യയ്ക്ക് നല്‍കാന്‍ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെയാണ് ക്രിസ്റ്റ്യനെ ഇന്ത്യയിലെത്തിച്ചത്. ഇയാളെ ഉടനെതന്നെ രഹസ്യ താവളത്തിലേക്ക് മാറ്റി ചോദ്യം ചെയ്യല്‍ ആരംഭിക്കും.

ഇന്ത്യയില്‍ നിന്നുള്ള സിബിഐ സംഘമാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. പ്രത്യേക സംഘം ഇതിനായി യുഎഇയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്റില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് പകരം വിദേശകാര്യ മന്ത്രാലയമാണ് കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും യുഎഇ പരമോന്നത കോടതി അംഗീകരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി