ദേശീയം

ഒരേ പാട്ട് തന്നെ പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടു; യുവാക്കൾക്ക് നേരെ ഡിജെ വെടിയുതിർത്തു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഒരേ ഗാനം തന്നെ വീണ്ടും പ്ലേ ചെയ്യാൻ ആവശ്യപ്പെട്ട യുവാക്കൾക്ക് നേരെ 19കാരനായ ഡിസ്കോ ജോക്കി (ഡിജെ) വെടിയുതിർത്തു. 23 കാരനായ ശങ്കി ഭരദ്വാജ്, 16കാരനായ തുഷാർ ഭരദ്വാജ് എന്നിവർക്ക് നേരെയാണ് വെടിയുതിർത്തത്.അക്ഷയ് എന്ന ഡിജെയാണ് വെടിവച്ചത്. സംഭവത്തിൽ അക്ഷയ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. ‍

പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന  ശങ്കിയെയും തുഷാറിനേയുമാണ് കണ്ടത്. ഇരുവരുടെയും അടിവയറ്റിലാണ് വെടിയേറ്റത്. ഇവരെ ദ്വാരക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുരവരുടെയും നില ​ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. 

ദില്ലിയിലെ പാലം ഗ്രാമത്തിൽ ഒരു കുടുംബ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്.  'തമാശേ പേ ഡിസ്കോ' എന്ന ഗാനം വീണ്ടും പ്ലേ ചെയ്യാൻ ശങ്കിയും തുഷാറും ആക്ഷയ്യോട് ആവശ്യപ്പെടുകയായിരുന്നു. പല തവണ ഇതേ പാട്ട് ആവർത്തിക്കേണ്ടിവന്നപ്പോൾ അക്ഷയ് ഇവരുമായി തർക്കത്തിലായി. പിന്നീട് സുഹൃത്തുക്കളെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ശങ്കിക്കും തുഷാറിനും നേരെ വെടിയുതിർക്കുകയുമായിരുന്നു. 

സഞ്ജയ് ശർമ്മ (29),  ആശിഷ് ശർമ്മ (23) എന്നീ രണ്ടു സുഹ‌ൃത്തുക്കളെയാണ് അക്ഷയ് വിളിച്ചുവരുത്തിയത്. അക്ഷയ്ക്കൊപ്പം പൊലീസ് അറസ്റ്റു ചെയ്തത് ഇവരെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ