ദേശീയം

താൻ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതിനെ കോൺഗ്രസ് എതിർക്കുന്നുവെന്ന് മോദി; കോൺഗ്രസ് ജയ് വിളിക്കുന്നത് സോണിയയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

സികാര്‍: തിരഞ്ഞെടുപ്പ് റാലികളിൽ താൻ ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫത്വ പുറപ്പെടുവിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ റാലികളിൽ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണം രാജസ്ഥാനിൽ ഒരു തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് മോദി ഉന്നയിച്ചത്.

പല തവണ ഭാരത് മാതാ കീ ജയ് വിളിച്ച ശേഷമായിരുന്നു മോദി പ്രസംഗിച്ച് തുടങ്ങിയത്. കോൺഗ്രസിന് എന്ത് അധികാരമാണ് യുവാക്കള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് തടയാനുള്ളത് എന്ന് മോദി ചോദിച്ചു. അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തുന്ന സൈനികര്‍ വിളിക്കുന്ന മുദ്രാവാക്യമാണിതെന്നും മോദി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്‍റെ യോഗങ്ങളിൽ ജനങ്ങള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ തടയുകയാണെന്ന ആരോപണവും മോദി ഉയര്‍ത്തി. അവര്‍ സോണിയാ ഗാന്ധഇ കീ ജയ് എന്നാണ് വിളിക്കാൻ ആവശ്യപ്പെടുന്നതെന്നും മോദി ആരോപിച്ചു.

റാലികളിൽ പ്രധാനമന്ത്രിയുടെ ഭാരത് മാതാ കീ ജയ് വിളി യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്തതാണെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രശ്നങ്ങളെപ്പറ്റി മോദി സംസാരിക്കുന്നില്ല. എന്നാൽ എല്ലാ യോഗങ്ങളിലും മോദി ആത്മാര്‍ത്ഥതയില്ലാതെ മുദ്രാവാക്യം വിളിക്കുകയാണെന്നും മോദി പറഞ്ഞു. ഇതിനുള്ള മറുപടിയായിരുന്നു മോദിയുടെ പ്രസംഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്