ദേശീയം

ജിസാറ്റ് 11 വിക്ഷേപിച്ചു ; അഭിമാനകരമായ നേട്ടമെന്ന് ഐഎസ്ആര്‍ഒ

സമകാലിക മലയാളം ഡെസ്ക്

കയാന്‍ : ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ് 11 വിക്ഷേപിച്ചു. പുലര്‍ച്ചെ 2.08 നായിരുന്നു വിക്ഷേപണം. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഏരിയാനെ സ്‌പേസ് കമ്പനിയുടെ റോക്കറ്റായ ഏരിയാനെ-5 ഉപഗ്രഹത്തെ ജിടിഒ (ജിയോ സിങ്ക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ) ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. 

5854 കിലോയാണ് ബിഗ് ബേഡ് എന്ന് വിളിപ്പേരുള്ള ജിസാറ്റ് 11 ന്റെ ഭാരം.  15 വര്‍ഷം കാലാവധിയുണ്ട്. നൂതന ആശയവിനിമയ ഉപഗ്രഹങ്ങളുടെ പുതുയുഗത്തിനാണ് ജിസാറ്റ് തുടക്കമിടുന്നത്. 

രാജ്യത്തുടനീളം ബ്രോഡ്ബാന്‍ഡ്, പുതുതലമുറ കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജിസാറ്റ് ഉപഗ്രഹം വഴിയൊരുക്കും. വിക്ഷേപണം വിജയകരമെന്നും, അഭിമാനകരമായ നേട്ടമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു