ദേശീയം

ബിവറേജസ് ഷോപ്പിൽ പോകാൻ സൗജന്യ ബസ് പാസ്സ് വേണം ; കലക്ടർക്ക് അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

ഈറോഡ് : വിദൂരത്തുള്ള മദ്യശാലയിൽ പോകാൻ സൗജന്യ ബസ് പാസ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ. തമിഴ്നാട്ടിലെ ഈറോഡ് കലക്ടർക്കാണ് വിചിത്ര ആവശ്യവുമായി അപേക്ഷ ലഭിച്ചത്. തമിഴ്‌നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കർഷകൻ ചെങ്കോട്ടയ്യൻ  ആണ് ബസ് പാസിനായി കലക്ടർക്ക് അപേക്ഷ നൽകിയത്.

ഒന്നുകിൽ ​ഗ്രാമത്തിൽ മദ്യവിൽപ്പന ശാല ആരംഭിക്കണം. അല്ലെങ്കിൽ ദൂരെയുള്ള മദ്യശാലകളിൽ പോകാൻ സൗജന്യ ബസ് പാസ് അനുവദിക്കണമെന്നാണ് ചെങ്കോട്ടയ്യന്റെ ആവശ്യം. മുമ്പ് പലതവണ ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കിൽ പോയി മദ്യപിച്ച് വരുമ്പോൾ പൊലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബസ്സിൽ പോകാൻ സൗജന്യ പാസ്സ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അതല്ലെങ്കിൽ ​തന്റെ ഗ്രാമത്തിൽ മദ്യശാല അനുവദിക്കണമെന്നും അപേക്ഷയിൽ നിർദേശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍