ദേശീയം

അംബേദകര്‍ക്കൊപ്പം ഹനുമാനിരിക്കുന്ന ചിത്രം വാട്‌സാപ്പിലിട്ടു; ദളിത് യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: അംബേദ്കര്‍ക്കൊപ്പം ഹനുമാന്‍ ഇരിക്കുന്ന ചിത്രം വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ച ദളിത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന്  ആരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് 17കാരനെ അറസ്റ്റ് ചെയ്തത്

മറ്റുള്ളവരുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചതിനും ഐടി ആക്ട്പ്രകാരവുമാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അംബേദ്കറിനൊപ്പം ഇരിക്കുന്ന ഹനുമാന്‍ മാപ്പുപറയുന്നതായും പോസ്റ്ററിലുണ്ട്. 

ഹനുമാന്‍ ദളിതായിരുന്നുവെന്നും വനവാസിയായിരുന്നുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. ബ്രാഹ്മണ സഭയുള്‍പ്പടെയുള്ളവര്‍ യോഗിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ