ദേശീയം

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഇരുപതുകാരന്‍ അമ്മയെ പെട്രോളൊഴിച്ച് കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ബാംഗളൂര്‍; മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി ഇരുപതുകാരന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. കര്‍ണാടകയിലെ സദാശിവനഗറിലാണ് സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ഇപ്പോള്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ മകന്‍ ഉത്തംകുമാറിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഡിസംബര്‍ ആറിനാണ് സംഭവമുണ്ടാകുന്നത്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് ഉത്തംകുമാര്‍ അമ്മയെ സമീപിച്ചു. എന്നാല്‍ പണം നല്‍കാന്‍ അമ്മ തയാറായില്ല. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ ഉത്തംകുമാര്‍ അമ്മയുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ ഇവരെ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചു. മുഖത്തും കൈയിലും നെഞ്ചിലും പൊള്ളലേറ്റ ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'