ദേശീയം

യമുനാ നദിയില്‍ ബോട്ട് മറിഞ്ഞു; മൂന്നു പേര്‍ മരിച്ചു, അഞ്ചു പേരെ കാണാതായി 

സമകാലിക മലയാളം ഡെസ്ക്

അലഹബാദ്: യമുനാ നദിയിലേക്ക് ബോട്ട് മറിഞ്ഞ് മൂന്ന് യാത്രക്കാര്‍ മരിച്ചു. അഞ്ചുപേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിതാഭസ്മം നിമജ്ഞനം ചെയ്യാനെത്തിയ സംഘം സഞ്ചരിച്ച ബോട്ട് കിഡ്ഗഞ്ചിന് സമീപം മറിയുകയായിരുന്നു. 

കാലപ്പഴക്കം ചെന്ന ബോട്ടാണ് സര്‍വ്വീസിന് ഉപയോഗിച്ചിരുന്നത്. ബോട്ടില്‍ വിള്ളല്‍ വീണതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക  വിലയിരുത്തല്‍. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷപെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മങ്കാമഹേശ്വര ക്ഷേത്രത്തിന് സമീപം വച്ചാണ് ബോട്ട് മറിഞ്ഞതെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു