ദേശീയം

ആവശ്യമില്ലാത്തവരെ പുറത്തു കളയാന്‍ ജനങ്ങള്‍ ധൈര്യം കാണിച്ചു; വോട്ടർമാരെ അഭിനന്ദിച്ച് ഉദ്ധവ് താക്കറെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ശക്തമായ തിരിച്ചടി നേരിട്ടതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് അഭിനന്ദനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. 'ആവശ്യമില്ലാത്തവരെ' പുറത്തു കളയാന്‍ ജനങ്ങള്‍ ധൈര്യം കാണിച്ചുവെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. 

രാജസ്ഥാന്‍, ഛത്തീസ്ഗഡ് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കൈ നേടുകയും മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ലോക്‌സഭയിലും മഹാരാഷ്ട്ര അസംബ്ലിയിലും ബി ജെ പി യുടെ സഖ്യകക്ഷിയാണ് ശിവസേന.

അഞ്ച് സംസ്ഥാനങ്ങളിലും ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് ബദലായി ആര് ജയിക്കണമെന്ന അനാവശ്യ ചോദ്യത്തിനായി സമയം പാഴാക്കാതിരുന്ന വോട്ടര്‍മാരുടെ വൈര്യത്തെ ഞാന്‍ പുകഴ്ത്തുന്നു എന്നായിരുന്നു താക്കറെ ട്വീറ്റില്‍ കുറിയിച്ചത്. ജനങ്ങള്‍ വോട്ടിങ് യന്ത്രത്തെപ്പറ്റിയോ പണം കിട്ടുന്നതിനെപ്പറ്റിയോ ആക്രമണങ്ങളെപ്പറ്റിയോ ഒന്നും ചിന്തിച്ചില്ല. പകരം അവര്‍ അവര്‍ക്ക് ആവശ്യമില്ലാത്തവരെ പുറത്തു കളഞ്ഞു. ശരിയായ ധൈര്യം ഭാവിയെപ്പറ്റി ചിന്തിക്കാതിരിക്കുന്നതാണെന്നും ആ ധൈര്യമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ജയിക്കുകയും തോല്‍ക്കുകയും നാം ജയിക്കുന്നവരെ പ്രശംസിക്കുകയും ചെയ്യും. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ധൈര്യത്തെ തിരിച്ചറിഞ്ഞ് പ്രകീര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം