ദേശീയം

കളിച്ചുല്ലസിച്ച് 'കോൺ​ഗ്രസും ബിജെപിയും' ; തെരഞ്ഞെടുപ്പ് ചൂടിനിടെ കർഷകന്റെ ഇരട്ടക്കിടാവുകൾ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ : അ‍ഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. അതിനിടെ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ നിന്നും ഒരു കൗതുക വാർത്ത. തെരഞ്ഞെടുപ്പ് ചൂടിനിടെ കർഷകന്റെ പശു പ്രസവിച്ചു. ഇരട്ടക്കുട്ടികൾ. ഇവർക്ക് കൗതുകമുള്ള പേര് തിരഞ്ഞ കർഷകന്, തെരഞ്ഞെടുപ്പ് ചൂടിനിടെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. 

ഇരട്ടകൾക്ക് അദ്ദേഹം പേരിട്ടു- കോൺ​ഗ്രസ്, ബിജെപി എന്ന്. ഭോപ്പാലിലെ ഖജൂരി ക‍ലാൻ ഗ്രാമത്തിലെ കർഷകനായ ധൻസിം​ഗാണ് കിടാവുകൾക്ക് വ്യത്യസ്തമായ പേര് നൽകിയത്. ഇത്തരം ഒരു പേര് നൽകിയതിനും അദ്ദേഹത്തിന് ന്യായീകരണമുണ്ട്. 

''കഴിഞ്ഞ കുറെ ദിവസങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ചും വികസന വാഗ്ദാനങ്ങളെക്കുറിച്ചുമാണ് കേൾക്കുന്നത്. സാധാരണയായി ഇത് കുറച്ചുനാളുകളേ നീണ്ടുനിൽക്കൂ. ഗ്രാമങ്ങളിലുള്ളവര്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിക്കുകയാണ്. എല്ലാ പാർട്ടികളും അവരാണ് മറ്റുള്ളവരെക്കാൾ മികച്ചത് എന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഞാൻ പശുക്കിടാങ്ങൾക്ക് ബിജെപി, കോൺഗ്രസ് എന്ന് പേരിട്ടത്. പ്രതീകാത്മകമായെങ്കിലും അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാമല്ലോ'', ധൻ സിങ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഗോധയിൽ ബിജെപിയും കോൺഗ്രസും പരസ്പരം പോരടിക്കുമ്പോൾ ധന്‍ സിങ്ങിന്റെ, ബിജെപിയും കോൺ​ഗ്രസും ഒരുമിച്ച് കളിച്ചുല്ലസിക്കുകയാണ്. അയൽവാസികളുൾപ്പെടെ നിരവധി ആളുകളാണ് ബിജെപിയെയും കോൺഗ്രസിനെയും കാണാൻ ധൻസിങ്ങിന്റെ വീട്ടിലെത്തുന്നത്. വലുതാകുമ്പോൾ കോൺ​ഗ്രസിനെയും ബിജെപിയെയും പോലെ ഇവരും പരസ്പരം പോരടിക്കുമോ എന്ന് ചിലർ തമാശയായും ആശങ്ക പങ്കിടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ