ദേശീയം

മധ്യപ്രദേശില്‍ നിര്‍ണായകമായി ബിഎസ്പി; നാലിടത്ത് മുന്നിട്ടുനില്‍ക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി നിര്‍ണായകമാകുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ഇഞ്ചോടിച്ച് പോരാടുന്ന തെരഞ്ഞടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിഎസ്പിയുടെ പിന്തുണ നിര്‍ണായകമാകും. 

നിലവില്‍ 113 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 107 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സന്ദേശം നല്‍കി തൊട്ടുപിന്നിലുണ്ട്. അവസാനഘട്ടത്തില്‍ കോണ്‍ഗ്രസുമായുളള സഖ്യ സാധ്യത തളളി ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പി നാലിടത്ത് ലീഡ് ചെയ്യുകയാണ്. മറ്റൊരു പ്രമുഖ പ്രാദേശിക പാര്‍ട്ടിയായ എസ്പി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ ഇവരുടെ പിന്തുണ തേടാന്‍ കോണ്‍ഗ്രസും ബിജെപിയും നിര്‍ബന്ധിതരാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതില്‍ മായാവതിയുടെ നിലപാട് നിര്‍ണായകമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍