ദേശീയം

മിസോറാം മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ല തോറ്റു

സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍ : മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ലാല്‍തന്‍ വാഹ്‌ലയ്ക്ക് ദയനീയ പരാജയം. ചംപായ് സൗത്തില്‍ നിന്നും വീണ്ടും ജനവിധി തേടിയ ഹാവ്‌ല മിസോറാം നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി തോല്‍പ്പിക്കുകയായിരുന്നു. 

എംഎന്‍എഫിന്റെ ടി ജെ ലാല്‍നുന്‍ത്‌ലാംഗയാണ് ഇവിടെ വിജയിച്ചത്. ചംപായിക്ക് പുറമെ, സര്‍ച്ചിപ്പ് മണ്ഡലത്തിലും മുഖ്യമന്ത്രി ലാല്‍ലന്‍ ഹാവ്‌ല മല്‍സരിച്ചിരുന്നു. ഇവിടെയും മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ല പരാജയപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി മിസോറാം മുഖ്യമന്ത്രിയായിരുന്നു ലാല്‍തന്‍ ഹാവ്‌ല.

ആകെയുള്ള 40 സീറ്റില്‍ 29 സീറ്റിലാണ് എംഎന്‍എഫ് ലീഡ് ചെയ്യുന്നത്.  ആറിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. ബിജെപി ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്