ദേശീയം

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി ; എംഎന്‍എഫിന് മുന്‍തൂക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ മിസോറാം നാഷണല്‍ ഫ്രണ്ടിന് വ്യക്തമായ മുന്‍തൂക്കം നേടിയതായി ആദ്യഫല സൂചനകള്‍ വ്യക്തമാക്കുന്നു. 

ആകെയുള്ള 40 സീറ്റില്‍ 19 ഇടത്ത് എംഎന്‍എഫ് ലീഡ് ചെയ്യുകയാണ്. പത്തിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു.

ബിജെപി, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയാണ് മല്‍സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ല, എംഎന്‍എഫിലെ സോറം താങ്‌വ, ഇസെഡ് എന്‍പിയുടെ ലാല്‍ദുഹോമ എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രമുഖര്‍. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലൂള്ള ഏക സംസ്ഥാനമാണ് മിസോറാം. ഇവിടെ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)