ദേശീയം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തം, മിസോറാമില്‍ കനത്ത തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ മിസോറാമും പാര്‍ട്ടിയെ കൈവിട്ടു എന്ന് ഉറപ്പാക്കുന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍. 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 ഇടത്ത് എംഎന്‍എഫ് മുന്നിട്ടുനില്‍ക്കുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ മാത്രം വേണ്ടിടത്ത് മികച്ച മുന്നേറ്റമാണ് എംഎന്‍ഫ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ഇവിടെ മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരം ഉറപ്പാക്കിയിരിക്കുകയാണ്. 

പത്തുവര്‍ഷം തുടര്‍ച്ചയായി  അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പുറത്തായിരിക്കുകയാണ്. ഏഴിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. 2013ല്‍ 34 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ഇപ്പോള്‍ മൂന്നില്‍ രണ്ടും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. 

ബിജെപി, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയാണ് മല്‍സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. എംഎന്‍എഫിന്റെ പ്രമുഖ നേതാക്കളായ ലാല്‍റിനാമാ തൂയികൂമിലും, ഡോ എഫ് ലാല്‍നണ്‍മാവിയാ ഐസ്വാള്‍ സൗത്തിലും താന്‍ല്യൂയ തൂയിചാങ്ങില്‍ നിന്നും മത്സരിച്ച് വിജയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ