ദേശീയം

പുലി കോടതി കയറി; അതിസാഹസികമായി പിടികൂടി മുറിയിൽ അടച്ച് പൂട്ടി

സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: ഗുജറാത്തിലെ കോടതി വളപ്പിൽ അപ്രതീക്ഷിതമായി കയറിയ പുലി പരിഭ്രാന്തി പരത്തി. പുലിയെ കോടതിയിലെ ഉദ്യോഗസ്ഥർ അതിസാഹസികമായി പിടികൂടി. സുരേന്ദ്ര നഗര്‍ ജില്ലയിലെ ചോട്ടില താലൂക്ക് കോടതിയിലാണ് അപ്രതീക്ഷിതമായി പുലി കയറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ജഡ്ജിയും അഭിഭാഷകരും മറ്റ് ജീവനക്കാരും നില്‍ക്കെയാണ് പുലി കോടതി വളപ്പിനുള്ളിൽ കയറിയത്. വളപ്പിനുള്ളിൽ പുലിയെ കണ്ടെത്തിയതിനെ തുടർന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു.

പുലിയുടെ ശ്രദ്ധ തിരിച്ചുവിട്ടാണ് ഉദ്യോഗസ്ഥർ അതിനെ പിടികൂടിയത്. സാഹസികമായി പിടികൂടിയ പുലിയെ കോടതി മുറിയിൽ അടച്ച് പൂട്ടിയിട്ടു.  പിന്നീട്, വനംവകുപ്പിനെ വിവരം അറിയിക്കുകയും പുലിയെ പിടികൂടി വനത്തിലെത്തിക്കുകയും ചെയ്തു. മയക്കുമരുന്ന് നിറച്ച് തോക്ക് ഉപയോഗിച്ചാണ് അധികൃതർ പുലിയെ പിടികൂടിയത്. 

ഗുജറാത്തിലെ കോടതികളിൽ ഇത് രണ്ടാമത്തെ തവണയാണ് പുലി കയറുന്നത്. നവംബർ അഞ്ചിന് ഗുജറാത്ത് ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് വളപ്പിലും പുലി അതിക്രമിച്ച് കയറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ