ദേശീയം

ബ്രാഹ്മണന്‍ കഴിച്ച ഇലയില്‍ ഇനി കിടന്ന് ഉരുളേണ്ട; 'മഡേ സ്‌നാന' നിര്‍ത്തലാക്കി

സമകാലിക മലയാളം ഡെസ്ക്

 ഉഡുപ്പി: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡേ സ്‌നാന , എഡേ സ്‌നാന എന്നീ 'ദുരാചാരങ്ങള്‍'ക്ക് അവസാനമായി. സിപിഎമ്മിന്റെയും ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ ഈ ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമരം നടത്തി വന്നിരുന്നു.

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ താഴ്ന്നജാതിക്കാരായ ആളുകള്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മഡേ സ്‌നാന എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. എംഎ ബേബിയുള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ ഇത്തരം മനുഷ്യ വിരുദ്ധമായ ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. 


2012 ല്‍ സിപിഎം പ്രവര്‍ത്തകര്‍ ഉഡുപ്പിയിലേക്ക് നടത്തിയ പ്രതിഷേധ പദയാത്രയ്ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ആചാരം നിര്‍ത്തലാക്കുന്നതായി അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്