ദേശീയം

രഥയാത്ര ബംഗാളില്‍ വേണ്ട; പൊതുയോഗം നടത്താന്‍ വേണമെങ്കില്‍ അനുമതി നല്‍കാമെന്ന് മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുതിയ അപേക്ഷ സമര്‍പ്പിച്ചാല്‍ പൊതുയോഗത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മൂന്ന് പേജ് നീണ്ട ഫാക്‌സ് സന്ദേശത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദത്തിന് വിഘാതമാകുമെന്ന കാരണത്താലാണ് അനുമതി നിഷേധിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതോടെ ബിജെപി നേതൃത്വവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. 

ഡിസംബര്‍ ഏഴിന് ആരംഭിക്കേണ്ടിയിരുന്ന ബിജെപിയുടെ 'ജനാധാപത്യ സംരക്ഷണ രഥയാത്ര'  അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന കോടതി നിര്‍ദ്ദേശം വിഷയത്തില്‍ ഉണ്ടായി. കൊല്‍ക്കത്തയിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും യോഗം സംഘടിപ്പിക്കാനായിരുന്നു ബിജെപിയുടെ തീരുമാനം.

ഇതില്‍ ആറോളം പൊതുയോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ നടപടിയെ നിയമപരമായി നേരിടമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്