ദേശീയം

'വിവരങ്ങൾ പുറത്ത് വിടാതിരുന്നത് രാജ്യസുരക്ഷയെ കരുതി'; റഫാലിൽ കോൺ​ഗ്രസിനെതിരെ ബിജെപി , 70 ന​ഗരങ്ങളിൽ വാർത്താ സമ്മേളനം തിങ്കളാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റഫാൽ ഇടപാടിൽ കോൺ​ഗ്രസിനെതിരെ വ്യാപക പ്രചാരണം നടത്താൻ ബിജെപി തയ്യാറെടുക്കുന്നു. രാജ്യത്തെ 70 ന​ഗരങ്ങളിൽ തിങ്കളാഴ്ച വാർത്താ സമ്മേളനം നടത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമാവും ഇതിന് നേതൃത്വം നൽകുക. 

കേന്ദ്രസർക്കാരിനെതിരെ കോൺ​ഗ്രസ് ​ഗൂഢാലോചന നടത്തിയത് ഇപ്പോൾ കോടതി ഉത്തരവിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും മുഖംമൂടി വെളിവായെന്നും ബിജെപി നേതാവും എംപിയുമായ അനിൽ ബലൂനി പറഞ്ഞു.

രാജ്യ സുരക്ഷയെ മുൻനിർത്തി മാത്രമാണ് വിമാന ഇടപാട് സംബന്ധിച്ച വിവരങ്ങൾ സർക്കാർ ഇതുവരേക്കും പുറത്ത് വിടാതിരുന്നത്. കോൺ​ഗ്രസ് പറഞ്ഞതത്രയും കള്ളത്തരമായിരുന്നുവെന്നും രാജ്യസുരക്ഷയെയാണ് രാഷ്ട്രീയവത്കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്