ദേശീയം

ടിവി അവതാരക രാധിക കൗശികിന്റെ മരണം: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വാര്‍ത്താ അവതാരക രാധിക കൗശിക് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഈ മാസം 14ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നോയിഡയിലെ അന്‍ട്രിക് ഫോറസ്റ്റ് അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് രാധിക താഴെ വീണ് മരിച്ചത്. 

രാധികയുടെ സഹപ്രവര്‍ത്തകനും അതേ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ രാഹുല്‍ അശ്വതി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നുമാണ് രാധിക താഴേക്ക് വീണത്. ഈ സമയത്ത് താന്‍ ബാത്ത്‌റൂമില്‍ ആയിരുന്നു എന്നാണ് രാഹുല്‍ ആദ്യം മൊഴി നല്‍കിയത്. 

എന്നാല്‍ രാധിക കൗശിക് താഴേക്ക് വീഴുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ത്ത് മുന്‍പ് ഇരുവരും ഒന്നിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് കണ്ടതായി അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. അതേസമയം രാധികയുടെ മരണത്തില്‍ രാഹുലിന് പങ്കുണ്ടെങ്കിലും ഇതൊരു കൊലപാതകമായി കരുതുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ഉയരമുള്ളതും മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളുമായ രാധിക ബാല്‍ക്കണിയുടെ കമ്പിയില്‍ ഇരിക്കുമ്പോള്‍ താഴേക്ക് വീണതാകാം. സംഭവത്തില്‍ രാഹുലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാധികയുടെ വീട്ടുകാരുടെ പരാതി പ്രകാരം അയാള്‍ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്'- അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവസമയത്ത് ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാധികക്ക് മദ്യപിക്കുന്ന ശീലം ഇല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാജസ്ഥാന്‍ സ്വദേശിനിയായ രാധിക കൗശിക് രണ്ട് മാസം മുന്‍പാണ് നോയിഡയില്‍ രാഹുലിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും