ദേശീയം

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; നിങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ട്രെയിന്‍ ക്യാപ്റ്റന്‍ വരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൂടുതല്‍ ജനകീയമാകുക എന്ന ഉദ്ദേശത്തോടെ ദക്ഷിണ റെയില്‍വേയിലെ ആറ് തീവണ്ടികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്രെയിന്‍ ക്യാപ്റ്റന്‍ സംവിധാനം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. യാത്രക്കാരുടെ  പരാതികള്‍ ട്രെയിനിനുള്ളില്‍ത്തന്നെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ദീര്‍ഘദൂര വണ്ടികളിലാണ് സേവനം ലഭ്യമാക്കുന്നത്. 

ഏറ്റവും മുതിര്‍ന്ന ടി.ടി.ഇ. ആണ് ഒരു ട്രെയിനിലെ ക്യാപ്റ്റന്‍ ആവുക. മറ്റുള്ള ടിടിഇമാരില്‍നിന്നു വ്യത്യസ്തമായി കടുംനീല പാന്റ്‌സും വെള്ളഷര്‍ട്ടും ക്യാപ്റ്റന്‍മാരുടെ യൂണിഫോമാക്കാനാണ് റെയില്‍വേയുടെ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന് എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ പ്രത്യേക സീറ്റ് ഉണ്ടാകും. 'ട്രെയിന്‍ ക്യാപ്റ്റന്‍' എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നല്‍കും.

യാത്രക്കാര്‍ക്ക് ട്രെയിന്‍ സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങള്‍ക്കും ക്യാപ്റ്റനുമായി യാത്രക്കാര്‍ക്ക് ബന്ധപ്പെടാം. ഇതിനായി റിസര്‍വ് ചെയ്ത് പോകുന്ന യാത്രക്കാര്‍ക്ക് ക്യാപ്റ്റന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കും. ട്രെയിന്‍ കോച്ചുകളിലെ ശുചിത്വം,  സൗകര്യങ്ങളുടെ പരിശോധന,  ജലലഭ്യത, നിലവാരമുള്ള ഭക്ഷണം തുടങ്ങിയവ ഉറപ്പാക്കല്‍, ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയില്‍ വരും. തീവണ്ടിയിലെ റെയില്‍വേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരുമൊക്കെ ക്യാപ്റ്റനുമായാണ് ഇനി ബന്ധപ്പെടേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്