ദേശീയം

സൈന്യത്തിന് ശക്തി പകരാൻ ഇന്ത്യയ്ക്ക് പുതിയ വാർത്താവിനിമയ ഉപഗ്രഹം; ജിസാറ്റ് 7 A വിക്ഷേപിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ്- 7എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ജിസാറ്റ്- 7എ കുതിച്ചുയർന്നത്. ജിഎസ്എൽവി–എഫ് 11 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 

ഇന്ത്യയുടെ 35-ാമത് വാർത്താ വിനിമയ ഉപ​ഗ്രഹമാണ് ഇത്. ഇന്നലെ ഉച്ചയോടെയാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചത്. 2250 കിലോ​ഗ്രാം ഭാരമുള്ള ഉപ​ഗ്രഹം അടുത്ത എട്ട് വർഷത്തേക്കാണ് രാജ്യത്തിനാവശ്യമായ വിവരങ്ങൾ നൽകുക. വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ട വിവരങ്ങളാവും ജിസാറ്റ്-7എ നൽകുക.

ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ അവസാന ദൗത്യം കൂടിയാണിത്. ചന്ദ്രയാന്‍-2, പിഎസ്എല്‍വി-സി 44 റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് വിക്ഷേപണം എന്നിവയാണ് അടുത്തവര്‍ഷം രാജ്യം കാത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്