ദേശീയം

തെറ്റായ ദിശയില്‍ വന്ന കാര്‍ തടഞ്ഞത് ഇഷ്ടമായില്ല ; പൊലീസുകാരനോട് ഡ്രൈവര്‍ ചെയ്തത് ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ട്രാഫിക് നിയമം തെറ്റിച്ചതിന് തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദിച്ച സംഭവം അധികമായിട്ടില്ല. ഇതില്‍ പ്രതികളെ പിടിച്ചില്ലെന്ന് ആരോപിച്ച് മര്‍ദനമേറ്റ പൊലീസുകാരന്‍ പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ്. 

എന്നാല്‍ ഗുരുഗ്രാമില്‍ ട്രാഫിക് നിയമം തെറ്റിച്ചത് തടഞ്ഞ പൊലീസുകാരനോട് കാര്‍ യാത്രക്കാരന്‍ പെരുമാറിയത് അതിക്രൂരമായാണ്. ഗുരുഗ്രാമിലെ സിഗ്നേച്ചര്‍ ടവര്‍ ചൗക്കില്‍ വെച്ചാണ് സംഭവം. 

തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന കാര്‍ പൊലീസുകാരന്‍ തടഞ്ഞതാണ് കാര്‍ ഡ്രൈവറെ പ്രകോപിപ്പിച്ചത്. മുന്നില്‍ നിന്ന് കാര്‍ തടഞ്ഞ പൊലീസുകാരനെ വാഹനത്തിന്റെ ബോണറ്റിലിട്ടുകൊണ്ട് ബഹുദൂരം കാര്‍ പാഞ്ഞു. ഒടുവില്‍ കാര്‍ നിര്‍ത്തുംവരെ പൊലീസുകാരന്‍ ബോണറ്റില്‍ കിടന്നു. 

കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ്, കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം