ദേശീയം

നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരുന്ന അതിവേഗ ട്രയിനിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 29 ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അതിവേഗ തീവണ്ടി 'ട്രെയിന്‍ 18'നുനേരെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്. ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ തീവണ്ടിയുടെ ജനല്‍ചില്ല് തകര്‍ന്നു. കല്ലേറ് നടത്തിയ ആളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു പ്രതികരിച്ചു. കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ അടക്കമുള്ളവര്‍ കല്ലേറുണ്ടായ സമയത്ത് തീവണ്ടിയിലുണ്ടായിരുന്നു.

റെയില്‍വെയുടെ ഏറ്റവും വേഗമേറിയ തീവണ്ടിയും രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ തീവണ്ടിയുമാണ് ട്രെയിന്‍ 18. ഡല്‍ഹിക്കും വാരണാസിക്കുമിടെ ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമാവും ആദ്യം ഓടുക. 100 കോടി ചിലവഴിച്ചാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി തീവണ്ടിയുടെ കോച്ചുകള്‍ നിര്‍മ്മിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'