ദേശീയം

'റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, ഹനുമാന്‍!'; ഹനുമാനെ മുസ്‌ലിമാക്കി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഉത്തര്‍പ്രദേശില്‍ അവസാനിക്കുന്നില്ല. ഹനുമാന്‍ മുസ്‌ലിമായിരുന്നു എന്നാണ് ബിജെപി എംഎല്‍എ ബുക്കല്‍ നവാബിന്റെ പുതിയ കണ്ടെത്തല്‍! 

'ഹനുമാന്‍ മുസല്‍മാന്‍ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം മുസ്‌ലിങ്ങള്‍ക്ക് ഇടയിലാണ് ഹനുമാനുമായി സാദൃശ്യമുള്ള പേരുകള്‍. ഉദാഹരണത്തിന് റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, കുര്‍ബാന്‍. അത്തരം പേരുകള്‍ മുസ്‌ലിങ്ങള്‍ക്കിടയിലേ കാണാനാകൂ. നവാബ് പറഞ്ഞു.

ഈ പേരുകളൊക്കെയും ഉരുത്തിരിഞ്ഞ് വന്നത് ഹനുമാനില്‍ നിന്നാണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ പേരുകളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും നവാബ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഹനുമാന്റെ ജാതി പറഞ്ഞു കൊണ്ടുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഹനുമാന്‍ ദലിത് ആദിവാസിയാണെന്നും രാമരാജ്യം സ്ഥാപിക്കുക എന്നത് ഹുമാന്റെ ആഗ്രഹമാണെന്നും അതുകൊണ്ട് ഹനുമാന്റെ ജാതിയില്‍പ്പെട്ടവര്‍ എല്ലാവരും ബിജെപിക്ക് വോട്ടുചെയ്യണം എന്നുമായിരുന്നു ആദിത്യനാഥിന്റെ പ്രസംഗം. ഇത് വലിയ വിവാദമയായതിന് പിന്നാലെ, എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളുടെയും അധികാരം തങ്ങള്‍ക്ക് വിട്ടുതരണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍