ദേശീയം

പൊതുജനമധ്യത്തില്‍ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ ; മണിക്കൂറുകള്‍ക്കകം കളക്ടര്‍ക്ക് സ്ഥാനചലനം ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍ : ജില്ലാ കളക്ടറെ കോണ്‍ഗ്രസ് എംഎല്‍എ പൊതുജനമധ്യത്തില്‍ പരസ്യമായി ഭീഷണിപ്പെടുത്തി. സംഭവത്തിന് മണിക്കൂറുകള്‍ക്കകം കളക്ടറെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. 

അലിരാജ്പൂര്‍ ജില്ലാ കളക്ടറെയാണ് കോണ്‍ഗ്രസ് എംഎല്‍എ കലാവതി ഭൂരിയ പരസ്യമായി ഭീഷണിപ്പെടുത്തിയത്. അനുയായികളും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു കളക്ടര്‍ക്കെതിരെ എംഎല്‍എ ആക്രോശം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ചുറ്റും നിന്ന ജനം ചിരിക്കുകയും, അനുയായികള്‍ കൈയടിച്ച് എംഎല്‍എയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. കളക്ടര്‍ അഴിമതിക്കാരനാണെന്നും കലാവതി ആരോപിക്കുന്നു. ഈ സംഭവത്തിന് പിന്നാലെ, മണിക്കൂറുകള്‍ക്കകം ജില്ലാ കളക്ടറെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു. 

എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉന്നത തലത്തില്‍ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായാണ് കളക്ടറുടെ സ്ഥാനചലനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.  അലിരാജ്പൂര്‍ കളക്ടര്‍ ഉള്‍പ്പെടെ 15 കളക്ടര്‍മാരെ സ്ഥലംമാറ്റിയിട്ടുണ്ട്. മൊത്തം 48 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു. 

കഴിഞ്ഞ ദിവസം യുപിയിലെ ആഗ്രയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ ബിജെപി എംഎല്‍എ ഉദയ്ബന്‍ ചൗധരി പരസ്യമായി ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം