ദേശീയം

രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ഘടകം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍; അഞ്ച് ഭീകരര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയിലായി. ഐഎസിന്റെ പുതിയ ഘടകമായ ഹര്‍ക്കത്തുള്‍ ഹര്‍ബ്- ഇ- ഇസ്ലാം എന്ന സംഘടനയിലെ അംഗങ്ങളെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടികൂടിയത്.

ഐഎസ് പുതിയ ഘടകം രൂപീകരിച്ചു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമായി 16 ഇടത്ത് നടത്തിയ സംയുക്ത റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.  ഭീകരരില്‍ ഒരാളെ മദ്രസയില്‍ നിന്നും മറ്റുളളവരെ വിവിധയിടങ്ങളില്‍ നിന്നുമായാണ് പിടികൂടിയതെന്ന് യുപി ഭീകരവിരുദ്ധ സക്വാഡ് ഐജി ആസിം അരുണ്‍ പറഞ്ഞു. ഇവരില്‍ നിന്ന് സ്‌ഫോടനവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരാഴ്ച മുന്‍പ് ഐഎസുമായുളള ബന്ധം സംശയിച്ച് ഏഴുപേരുടെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലായുളള വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉത്തര്‍പ്രദേശില്‍ നടന്ന റെയ്ഡ്. തമിഴ്‌നാട്ടില്‍ നടന്ന റെയ്ഡില്‍ ചില ഹൈന്ദവ സംഘടനകളുടെ നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഏഴുപേരെയും അറസ്റ്റ് ചെയ്തിരുന്നു.

2017 ഡിസംബറിലെ കണക്ക് അനുസരിച്ച് ഐഎസുമായി ബന്ധപ്പെട്ട് 103 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുളളത്. ഇതില്‍ 17 പേരെ  ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്