ദേശീയം

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന് വധശിക്ഷ: നിയമ ഭേദഗതിക്ക് അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷ കര്‍ശനമാക്കാന്‍ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ തീരുമാനം. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കു വധശിക്ഷ ലഭിക്കും വിധമാണ് പോക്‌സോ നിയമം ഭേദഗതി ചെയ്യുക.

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നു സംരക്ഷിക്കേണ്ടതുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നത്. ഇതോടെ കുട്ടികള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കു കഠിന ശിക്ഷ ലഭിക്കും- രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

കത്തുവ ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ കടുത്തതാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാ്ന്ധി തന്നെ ഇത്തരമൊരു ആവശ്യമുയര്‍ത്തി. പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ വധശിക്ഷ നല്‍കണമെന്നാണ് മേനകാ ഗാന്ധി ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി