ദേശീയം

'ഗാസിപ്പൂരിലെ കൊലപാതകത്തിന് പിന്നില്‍ യോഗി ആദിത്യനാഥ്' ; യോഗി സര്‍ക്കാരിന് അറിയാവുന്ന ഭാഷ അക്രമത്തിന്റേത് മാത്രമെന്നും അഖിലേഷ് യാദവ്

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ ആള്‍ക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞ് കൊന്നതിലെ പ്രതി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആയ സുരേഷ് വാട്ടിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് കൊന്നത്. 

യോഗി സര്‍ക്കാരിന് മാത്രമേ സംഭവത്തിന്റെ ഉത്തരവദിത്വമുള്ളൂവെന്നും സഭയിലാണെങ്കിലും  പൊതുയോഗത്തിലാണെങ്കിലും മുഖ്യമന്ത്രിയുടെ ഭാഷ അക്രമത്തിന്റേത് മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സംഘര്‍ഷം ഉണ്ടാവുന്നത് കണ്ടിട്ടും ഒരു വിഐപി പോലും വാഹനം നിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. 

മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് 40 ലക്ഷം രൂപ അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഷാദ് പാര്‍ട്ടി പ്രവര്‍ത്തകരായ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ആള്‍ക്കൂട്ട ആക്രമണത്തില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സുരേഷ് വാട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു