ദേശീയം

ടയറിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ ബസ് 70കിലോമീറ്റര്‍ സഞ്ചരിച്ചു; കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നും ബെംഗളൂരൂവിലേക്ക് പുറപ്പെട്ട കര്‍ണാടക ആര്‍ടിസി ബസ് മൃതദേഹം ടയറിനടിയില്‍ കുടുങ്ങിയതറിയാതെ 70 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ബെംഗളൂരിവിലേക്ക് പുറപ്പെട്ട നോണ്‍ എ സി സ്ലീപ്പര്‍ ബസിനടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മൊഹിനുദ്ദീനെ  പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ 2.35 മണിയോടെ  ബെംഗളൂരുവിലെത്തിയ ബസ് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ വിവരം ബസ്സിന്റെ ഡ്രൈവറെയും പോലീസിനെയും അറിയിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരുടേതാണ് മൃതദേഹമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച മൃതദേഹം ആരുടേതാണെന്ന് ഉടന്‍ കണ്ടെത്താനാകുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ മുഖം വ്യക്തമാണെന്നത് പോലീസ് അന്വേഷണത്തിന് സഹായകരമാകും.

തമിഴ്‌നാട്ടില്‍ നിന്നും മൈസൂരുമാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെ യാത്ര ചെയ്ത ബസ് ചന്നപട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നെന്നും, എന്നാല്‍ കല്ല് തട്ടിയതാണെന്നാണ് കരുതിയതെന്നും റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ ?ഗൗരവമാക്കിയില്ലെന്നും െ്രെഡവര്‍ പൊലീസിനോട് പറഞ്ഞു. മരണത്തിന് കാരണമാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം