ദേശീയം

പൊലീസ് ബാരിക്കേഡിലെ ഇരുമ്പുവയര്‍ കൊലക്കയറായി, വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊലീസ് ബാരിക്കേഡിലെ ഇരുമ്പുവയര്‍ കഴുത്തില്‍കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ബാരിക്കേഡുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഇരുമ്പുവയറില്‍ കുരുങ്ങി കഴുത്ത് മുറിഞ്ഞാണ് ദാരുണാന്ത്യം. 

വടക്കുപടിഞ്ഞാറ് ഡല്‍ഹിയിലെ നേതാജി സുബാഷ് പ്ലേസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓണ്‍ലൈന്‍ കാബ് ഡ്രൈവറായ ഇരുപതിയൊന്നുകാരന്‍ അഭിഷേകാണ് മരിച്ചത്. 

കഴുത്തില്‍ വയറുകുരുങ്ങിയാണ് അഭിഷേക് മരിച്ചതെന്ന് പൊലീസ് സ്ഥിരികരിച്ചു. മൃതദേഹ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുളളുവെന്നും പൊലീസ് വ്യക്തമാക്കി. 

ബാരിക്കേഡുകള്‍ക്കിടയില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ ഇരുമ്പുവയറ് ശ്രദ്ധയില്‍പ്പെടാതിരുന്നതാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യവിലോപം ചൂണ്ടികാണിച്ച് ഒരു സബ് ഇന്‍സ്‌പെക്ടറെയും നാലു പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ