ദേശീയം

മോദി ഭാര്യ അപകടത്തില്‍പ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്ത കഠിനഹൃദയനോ?: മുഹമ്മദ് സലിം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാര്യ അപകടത്തില്‍ പെട്ടിട്ടു പോലും തിരിഞ്ഞുനോക്കാത്തവിധം കഠിനഹൃദയനാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭാ കക്ഷി ഉപനേതാവുമായ മുഹമ്മദ് സലിം. മറ്റുള്ളവരുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തുന്ന പ്രധാനമന്ത്രി സ്വന്തം ഭാര്യയെ പൂര്‍ണമായി വിസ്മരിക്കുന്നത് ആരോഗ്യകരമായ സൂചനയല്ലെന്നു സലിം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവ്.

കഴിഞ്ഞദിവസം രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ െ്രെഡവര്‍ മരിക്കുകയും ഒപ്പമുണ്ടായിരുന്ന എന്‍എസ്ജി കമാന്‍ഡോക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ യശോദ ബെന്നിന് നേരിട്ട അപകടത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, പ്രധാനമന്ത്രി ഇക്കാര്യം അറിഞ്ഞമട്ട് നടിച്ചിട്ടില്ല. 

ഇന്ത്യയിലെയും ഇതര ഏഷ്യന്‍ രാജ്യങ്ങളിലെയും സംസ്‌കാരം അനുസരിച്ച് ഭാര്യക്ക് രോഗമോ അപകടമോ നേരിട്ടാല്‍ ഭര്‍ത്താവ് അങ്ങേയറ്റം കരുതലും ആശങ്കയും കാട്ടാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു നല്‍കിയ നാമനിര്‍ദേശപത്രികയില്‍ മോദി ഭാര്യയുടെ സ്ഥാനത്ത് യശോദ ബെന്നിന്റെ പേര് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയതായി അറിവില്ല. ഈ സാഹചര്യത്തില്‍ അപകടവിവരം അറിഞ്ഞയുടന്‍ പ്രധാനമന്ത്രി ഭാര്യയെ സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്ന് മുഹമ്മദ് സലിം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്