ദേശീയം

ശിവരാത്രി ആഘോഷത്തിനിടെ പ്രസാദം കഴിച്ച 1500 പേര്‍ അവശനിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭോപ്പാല്‍: മഹാശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ച് വിതരണം ചെയ്ത പ്രദസാദം കഴിച്ച 1500 പേര്‍ അവശനിലയില്‍. 300 ഓളം പേര്‍ ഇതിനകം ചികിത്സ തേടി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
 

ഭര്‍വാനിയിലെ ഒരു ആശ്രമത്തില്‍ നടന്ന ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പലര്‍ക്കും കടുത്ത വയറുവേദനയും ചര്‍ദ്ദിയും ഉണ്ടായി. ഏഴുഗ്രാമങ്ങളില്‍ ഉള്ളവര്‍ക്കാഅ് ശാരിരിക അസ്വസ്ഥതയുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെയെല്ലാം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആളുകളെ സ്വകാര്യവാഹനങ്ങളിലും ട്രാക്റ്ററുകളിലും പിക്അപ് വാഹനങ്ങളിലുമാണ് ആശുപത്രിയിലെത്തിച്ചത്.

അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും രോഗികളായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ തേജസ്വി എസ് നായിക് പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യ കുറവ് അടിയന്തിര ചികിത്സ നല്‍കുന്നതിന് പ്രയാസമാകുന്നുണ്ട്. ടെന്റുകള്‍ കെട്ടിയാണ് ആളുകള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി