ദേശീയം

നീരവ് മോദിയെ എത്തേണ്ടിടത്ത് മോദി സര്‍ക്കാര്‍ എത്തിക്കും: രാം ദേവ്

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിക്ക് ശരിയായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചുകൊടുക്കുമെന്ന് ബാബ രാംദേവ്. 

നീരവിനെ സര്‍ക്കാര്‍ ഒരു പാഠം പഠിപ്പിക്കുമെന്നും അയാള്‍ ചെയ്ത കുറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലളിത് മോദിയും നീരവ് മോദിയും രാജ്യത്തിന് അപമാനമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

ലളിത് മോദിയോ നീരവ് മോദിയോ ആവട്ടെ, ഇത്തരം ലജ്ജാകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്, മാധ്യമങ്ങളെ അഭിസംബോധന ചെയ്തവേളയില്‍ രാംദേവ്  അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല