ദേശീയം

പിഎന്‍ബി തട്ടിപ്പ്; ശിവരാമന്‍ നായര്‍ അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മെഹുല്‍ചോക്‌സിയുടെ കമ്പനിയില്‍നിന്നും തന്റെ കുടുംബം അനധികൃതമായി ഒന്നുംനേടിയിട്ടില്ലെന്ന് പിഎന്‍ബി തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട മലയാളി ശിവരാമന്‍ നായരുടെ ഭാര്യ. ഗില്ലി ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ര്‍ സ്ഥാനം ശിവരാമന്‍നായര്‍ വര്‍ഷങ്ങളായി വഹിക്കുകയാണ്. എന്നാല്‍, ക്രമക്കേട് സംബന്ധിച്ച് വിവരം കേസ് വന്നതിന് ശേഷമാണ് അറിയുന്നത് എന്ന് അവര്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശിവരാമന്‍ കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് എത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളുവെന്നും അവര്‍ പറയുന്നു. മുമ്പ് മറ്റൊരു ചെറിയ വീട്ടിലായിരുന്നു താമസം. ലോണെടുത്താണ് എട്ടുവര്‍ഷം മുമ്പ് മുംബൈയില്‍ ഫഌറ്റ് വാങ്ങിയത്. ഇതുസംബന്ധിച്ച പേപ്പറുകള്‍ റെയ്ഡ്‌നടത്തിയ സിബിഐക്ക് കൈമാറിയെന്നും അവര്‍ പറഞ്ഞു.  കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുന്‍പേ നാട്ടിലേക്കുതിരിച്ച ശിവരാമന്‍, കല്യാണിലെ ഫ്‌ലാറ്റിലേക്ക് തിരികെയെത്തിയിട്ടില്ല. അതേസമയം കേസിലുള്‍പ്പെട്ട ഗില്ലി ഇന്ത്യ ലിമിറ്റഡിലെ മറ്റു ജീവനക്കാര്‍ രാജ്യംവിട്ടതായും സംശയം നിലനില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്