ദേശീയം

ദക്ഷിണേന്ത്യയിലെ ഒരു ​ഗവർണർ ലൈം​ഗിക ആരോപണ കുരുക്കിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ ഒരു ​ഗവർണറും ലൈം​ഗിക ആരോപണ കുരുക്കിലെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ഒരു തന്ത്രപ്രധാന സംസ്ഥാനത്തെ ​ഗവർണർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളതെന്ന് ദ സൺഡേ ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പരാതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇന്റലിജൻസ് ഏജൻസികളും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. 

രാജ്ഭവനിലെ വനിതാ ജീവനക്കാരിയോട് തന്റെ ഇം​ഗിതത്തിന് വഴങ്ങാൻ ​ഗവർണർ ആവശ്യപ്പെട്ടതായാണ് പരാതി. എന്നാൽ ​ഗവർണർ ആരെന്നോ, ഏതു സംസ്ഥാനത്തെ ​ഗവർണറെന്നോ ഉള്ള വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. ​അതേസമയം രാഷ്ട്രീയ അസ്ഥിരതയുള്ള സംസ്ഥാനത്തെ ​ഗവർണറാണ് ഇദ്ദേഹമെന്നാണ് സൂചന. പരാതി സത്യമാണെന്ന് കണ്ടെത്തിയാൽ ​ഗവർണറുടെ രാജി ആവശ്യപ്പെടാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ലൈംഗികാരോപണത്തെ തുടർന്ന് മേഘാലയ മുൻ ഗവർണർ വി.ഷൺമുഗനാഥൻ കഴിഞ്ഞ വർഷം ജനുവരിയിൽ രാജിവച്ചിരുന്നു. ​ഗവർണർക്കെതിരെ രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജിക്കെതിരെ പരാതി നൽകുകയായിരുന്നു. 2009ൽ ലൈം​ഗിക ആരോപണത്തെ തുടർന്ന് മുതിർന്നകോൺഗ്രസ് നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി ആന്ധ്രാപ്രദേശ് ഗവർണർ സ്ഥാനം രാജിവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം