ദേശീയം

സിദ്ധരാമയ്യയെ ഹിന്ദു വിരുദ്ധനായി മുദ്രകുത്തണം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കണമെന്ന് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം പ്രത്യേകം കുറ്റപത്രം തയ്യാറാക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി കുറ്റപത്രം തയ്യാറാക്കാനാണ് അമിതിന്റെ നിര്‍ദേശം. 

ഞായറാഴ്ച ബെംഗളൂരുവില്‍ പാര്‍ട്ടി ജനപ്രതിനിധികളേയും നേതാക്കളെയും ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിലാണ് ദേശീയ അധ്യക്ഷന്റെ നിര്‍ദേശം. 

പാര്‍ട്ടി ജില്ലാ യൂണിറ്റുകള്‍ ജനുവരി 16നകം കുറ്റപത്രങ്ങള്‍ തയ്യാറാക്കണം. ഫെബ്രുവരി 15 മുതല്‍ 22വരെ യുവ മോര്‍ച്ച ഈ കുറ്റപത്രങ്ങള്‍ വീടുകള്‍ തോറും വിതരണം ചെയ്ത് ക്യാമ്പയിന്‍ നടത്തു. 

ഇതിനു പുറമേ ഫെബ്രുവരിയില്‍ സ്ത്രീകള്‍, ദളിതര്‍, ഒബിസി വിഭാഗക്കാര്‍ എന്നിവര്‍ക്കായി ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു കണ്‍വെന്‍ഷനുകള്‍ നടത്താനും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാരിനെ ഹിന്ദു വിരുദ്ധ സര്‍ക്കാരായി മുദ്രകുത്താനും പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ