ദേശീയം

ദലിതുകള്‍ എന്നും താഴെത്തട്ടില്‍ മതിയെന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്: രാഹുലിന്റെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സമൂഹത്തില്‍ ദലിതുകളുടെ സ്ഥാനം എപ്പോഴും താഴെത്തട്ടില്‍ തന്നെയായിരിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് മുഖമാണ് ഇത് വ്യക്തമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഉന, രോഹിത് വെമുല, തുടങ്ങിയ ഗണത്തില്‍ അവസാനം കൊറിഗോണും എന്ന നിലയില്‍ ട്വിറ്ററിലുടെയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. 

മഹാരാഷ്ട്രയില്‍ ദലിത്  മറാത്ത വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം തുടരുകയാണ്. നൂറിലേറെ വാഹനങ്ങള്‍ തകര്‍ത്തു. റെയില്‍, റോഡ് ഗതാഗതം താറുമാറായി. ദലിത് സംഘടനകള്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. ബിമ കൊറിഗോണ്‍ യുദ്ധ വാര്‍ഷിക അനുസ്മരണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. സംഘര്‍ഷത്തില്‍ ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതാണ് വ്യാപക അക്രമത്തിലേക്ക് കലാശിച്ചത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തിന് വഴിവെച്ച പൂനെയിലെ ചങ്കന്‍കൊരേഗാവ് ഗ്രാമങ്ങളിലേക്കുള്ള സര്‍ക്കാര്‍ സഹായം മരവിപ്പിക്കണമെന്ന് ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്