ദേശീയം

എഎപിയില്‍ പൊട്ടിത്തെറി; കെജ്രിവാള്‍ വിശ്വാസ വഞ്ചന നടത്തിയെന്ന് കുമാര്‍ വിശ്വാസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റ് തര്‍ക്കത്തില്‍ അരവിന്ദ് കേജ്രിവാളിനെതിരെ എഎപി നേതാവ് കുമാര്‍ വിശ്വാസ്. സത്യം പറഞ്ഞതിന് തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സഞ്ജയ് സിങ്, നാരായണ്‍ ദാസ് ഗുപ്ത,സുശീല്‍ ഗുപ്ത എന്നിവരെ സ്ഥാനാര്‍ത്ഥികളായി  ഇന്നത്തെ എഎപി യോഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുമാര്‍ വിശ്വാസ് രംഗത്തെത്തിയിരുന്നത്. 

കുമാര്‍ വിശ്വാസിന് സീറ്റ് നല്‍കാമെന്ന് നേരത്തെ പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നു. കെജ്രിവാള്‍ ഒരു ഡോക്ടറെപ്പോലെയാണ് പെരുമാറുന്നത്. വിശ്വാസ വഞ്ചനയാണ് കെജ്രിവാള്‍ ചെയ്തത്. സത്യം പറഞ്ഞതിലുള്ള ശിക്ഷയാണ് നേരിട്ടത് എന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ