ദേശീയം

മഹാരാഷ്ട്ര കലാപത്തിന് പിന്നില്‍ ജെഎന്‍യുവിലെ അതേ ഇന്ത്യ വിരുദ്ധശക്തികളെന്ന് ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ ദലിത്- മറാത്ത കലാപത്തിന് പിന്നില്‍ ഇന്ത്യ വിരുദ്ധ ശക്തികളാണെന്ന് ആര്‍എസ്എസ്. ജെഎന്‍യുവില്‍ മുഴങ്ങിക്കേട്ട ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇതിന് പിന്നിലെന്നും ആര്‍എസ്എസ് ആരോപിച്ചു. ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഘടിപ്പിക്കാനുളള ഇവരുടെ ശ്രമത്തെ എന്തുവില കൊടുത്തും തടയുമെന്നും ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

2016ല്‍ ജെഎന്‍യുവില്‍ മുഴങ്ങിക്കേട്ടത് രാജ്യത്തെ വിഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ശബ്ദമാണ്. ഇന്ത്യയെ പല കഷ്ണങ്ങളായി വെട്ടിമുറിക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. ഹിന്ദു സമൂഹത്തെ വിഭജിപ്പിക്കുക എന്നതാണ് ഇവരുടെ മുഖ്യ അജന്‍ണ്ട. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ആര്‍എസ്എസ് ഇത് വിഫലമാക്കുമെന്നും മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി. മഹാരാഷ്ട്ര കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള തന്ത്രം മാത്രമാണെന്നായിരുന്നു മന്‍മോഹന്‍ വൈദ്യയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു