ദേശീയം

മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം; നാല് മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കമലാ മില്‍സ് കോംപൗണ്ടിലെ അപകടത്തിന് പിന്നാലെ മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു, ഏഴു പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമായി. കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സ് കോംപൗണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം മുംബൈയില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. തെരുവോരങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച കടകളും കെട്ടിടങ്ങളും പൊളിച്ചു നീക്കി വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍