ദേശീയം

'ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിയുമായെത്തുന്നു' ; രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍മാരായ രജനികാന്തിന്റെയും, കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കുന്നതും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നുമായിരുന്നു പ്രേമതലയുടെ പരിഹാസം. സംസ്ഥാനത്ത് ചിലര്‍ ഇപ്പോള്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി രംഗത്തെത്തുകയാണ്. 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക പ്രധാന ലക്ഷ്യമായി ഉയര്‍ത്തിയാണ് ഇവര്‍ വരുന്നത്. എന്നാല്‍ ഇത്രകാലവും ഇവര്‍ എവിടെ പോയി. രാഷ്ട്രീയപാര്‍ട്ടി ആര്‍ക്കും രൂപീകരിക്കാം. തങ്ങള്‍ക്ക് അതില്‍ പ്രശ്‌നമില്ല. എന്നാല്‍ തന്റെ ഭര്‍ത്താവ് വിജയകാന്തും, ഡിഎംഡികെ പാര്‍ട്ടിയും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി എന്നും പോരാടുകയാണ്. തന്റെ ഭര്‍ത്താവിന് ഇന്നും ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടെന്നും അവര്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഭരണമില്ലെന്ന് ചിലര്‍ മുറിക്കുള്ളില്‍ ഇരുന്ന് ട്വിറ്ററില്‍ കുറിക്കുന്നു. എന്നിട്ട് സമാധാനത്തോടെ കിടന്നുറങ്ങുന്നു. ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്ന് അറിയാമെങ്കില്‍ അതിനെതിരെ പോരാടുകയല്ലേ വേണ്ടത്. നടന്‍ കമല്‍ഹാസനെ പരോക്ഷമായി സൂചിപ്പിച്ച് പ്രേമലത പറഞ്ഞു. സംസ്ഥാനത്ത് ഭരണമില്ലെന്നും, അഴിമതി കൊടികുത്തി വാഴുകയാണെന്നും അഭിപ്രായപ്പെട്ട കമല്‍ഹാസന്‍, അഴിമതി തുറന്നുകാട്ടാനായി മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചായിരുന്നു പ്രേമലതയുടെ വിമര്‍ശനം. 

കൂടല്ലൂരില്‍ കരിമ്പു കര്‍ഷകര്‍ക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രേമലത വിജയകാന്ത്. പ്രേമലതയെയും മറ്റു പ്രവര്‍ത്തകരെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്