ദേശീയം

ക്രിക്കറ്റ് മത്സരത്തിനു മുമ്പ് പാകിസ്ഥാന്റെ ദേശീയ ഗാനം, രണ്ടു ടീമുകള്‍ക്കെതിരെ കേസ്, കളിക്കാര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരില്‍ ക്രക്കറ്റ് മത്സരത്തിനു മുമ്പായി പാകിസ്ഥാന്റെ ദേശീയ ഗാനം ആലപിച്ചതിന് രണ്ടു ടീമുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിരവധി കളിക്കാര്‍ കസ്റ്റഡിയില്‍ ആയതായാണ് റിപ്പോര്‍ട്ട്. 

വടക്കന്‍ കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലാണ് സംഭവം. ക്രിക്കറ്റ് മത്സരം തുടങ്ങുന്നതിനു മുമ്പായി ഇവര്‍ പാകിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കുകയും ആദര സൂചകമായി എഴുന്നേറ്റു നില്‍ക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. 

പാക് ദേശീയ ഗാനം ലൗഡ് സ്പീക്കറിലൂടെ കേള്‍പ്പിക്കുമ്പോള്‍ കളിക്കാര്‍ അറ്റന്‍ഷനായി നില്‍ക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. പച്ച, വെള്ള വസ്ത്രങ്ങള്‍ ധരിച്ച രണ്ടു ടീമുകളാണ് പാക് ദേശീയഗാനം ആലപിച്ച് കളിക്കാനിറങ്ങിയത്. 

ടീമുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന ബന്ദിപ്പൊര പൊലീസ് അറിയിച്ചു. അരിന്‍ മേഖലയില്‍ നടന്ന പ്രദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ സംഘാടകരെയും പൊലീസ് തിരയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്