ദേശീയം

ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കായല്‍ കയ്യേറ്റകേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി  തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പഴയബെഞ്ച് തന്നെ പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരുടെ ബഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസ് മനോഹര്‍ സാപ്രേ പരിഗണിക്കരുതെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. 

ഭൂമി കയ്യേറ്റത്തെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടി സര്‍ക്കാരിനെ കക്ഷിയാക്കിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ ഹൈക്കോടതി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ഹൈക്കോടതി  വിധി സ്‌റ്റേ ചെയ്യണം എന്നതാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി