ദേശീയം

മിസ്ഡ് കോള്‍ അടിച്ച ആളെ സ്ഥാനാര്‍ത്ഥിയാക്കി; നാണംകെട്ട് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മിസ്ഡ്‌കോളിലുടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിക്ക് ബംഗാളില്‍ തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ താന്‍ ത്രിണമൂല്‍ കോണ്‍ഗ്രസുകാരിയാണെന്ന് പ്രഖ്യാപിച്ച മഞ്ജു ബസുവാണ് ബിജെപിയെ വെട്ടിലാക്കിയത്. ബംഗാളിലെ നോപാറ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് മഞ്ജു ബസുവിനെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. നിലവില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇവര്‍. ഇതിനിടെ മണിക്കൂറുകള്‍ക്കകമാണ് ബിജെപിയുടെ വാഗ്ദാനം നിരസിച്ച് മഞ്ജുബസു രംഗത്തുവന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചു.  ഇതോടെ ബംഗാളില്‍ പാര്‍ട്ടിയെ വളര്‍ത്താനുളള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ ദിവസമാണ് നോംപാറ നിയമസഭ മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഞ്ജു ബസുവിനെ പാര്‍ട്ടി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കകം ബിജെപിയെ വെട്ടിലാക്കി വാഗ്ദാനം നിരസിച്ച് മഞ്ജു ബസു രംഗത്തുവരുകയായിരുന്നു. ഇതിന് പുറമേ താന്‍ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടിയുടെ മേധാവി മമ്മതാ ബാനര്‍ജിയുടെ  വിശ്വസ്തയായിരിക്കുമെന്നും അവര്‍ തുറന്നടിച്ചു. ഇതോടെ ബംഗാളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന ലക്ഷ്യവുമായി ഉപതെരഞ്ഞെടുപ്പിനെ സമീപിച്ച ബിജെപിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയായി.

മിസ്ഡ് കോള്‍ ഡയല്‍ ചെയ്താണ് മഞ്ജു ബസു പാര്‍ട്ടിയില്‍ അംഗത്വം എടുത്തതെന്നാണ് ബിജെപി വ്യത്തങ്ങള്‍ പറയുന്നത്.എന്നാല്‍ ഇതുവരെ ബിജെപിയില്‍ ചേര്‍ന്നതായുളള ഔദ്യോഗിക പ്രഖ്യാപനം ത്രിണമൂല്‍ എംഎല്‍എ നടത്തിയിട്ടില്ല. അതേസമയം ബിജെപിയുടെ വാഗ്ദാനം നിരസിച്ച തന്റെ തീരുമാനം വ്യക്തിപരമാണെന്ന് മഞ്ജു ബസു അറിയിച്ചു. എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിക്ക് അവര്‍ വഴങ്ങുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു