ദേശീയം

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന വിധി പുനപ്പരിശോധിക്കും, ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന 377-ാം വകുപ്പ് ശരിവച്ച സുപ്രിം കോടതി വിധി പുനപ്പരിശോധിക്കുന്നു. ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സ്വവര്‍ഗ രതി നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിക്ക് ശേഷം, ഇതിന്റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ്ഗാനുരാഗികള്‍ നല്‍കിയ ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. സമൂഹത്തിന്റെ ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി.

നിയമം ജീവിതത്തിന് ഒപ്പമാണ് സഞ്ചരിക്കേണ്ടത്.  സ്വന്തമായി ചെയ്ത തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എന്നും ഭയത്തോടെ ജീവിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്വര്‍ഗ രതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പ് നേരത്തെ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി റദ്ദുചെയ്തുകൊണ്ടാണ്, സുപ്രിം കോടതിയുടെ രണ്ടംഗ ബഞ്ച് വകുപ്പു പുനസ്ഥാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത