ദേശീയം

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നുവെന്ന് സീതാറാം യച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ചിലര്‍ ശ്രമം നടത്തുന്നതതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തനിക്ക് ആഭിമുഖ്യം കോണ്‍ഗ്രസിനോടല്ല ജനങ്ങളോടാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

നയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് പാര്‍ട്ടിയില്‍ രണ്ടുപക്ഷങ്ങളില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ബിജെപിക്കെതിരെ സാമൂഹിക സാമ്പത്തിക ബദല്‍ നയങ്ങള്‍ ഉണ്ടാവണം. ബദല്‍ നയങ്ങളുടെ അടിസ്ഥാത്തില്‍ മാത്രമെ പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യാസ്ത അഭിപ്രായങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരികയും യെ്ച്ചൂരിയുടെ നിര്‍ദേശം പാര്‍ട്ടി പിബി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യെച്ചൂരിയുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്