ദേശീയം

വിമാനം പറത്തുന്നതിനിടെ വഴക്ക്: വനിതാ പൈലറ്റടക്കമുള്ള രണ്ട് പേരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

കോക്ക്പിറ്റില്‍ അടിയുണ്ടാക്കിയതിന് ജെറ്റ് എയര്‍വേസ് രണ്ട് മുതിര്‍ന്ന
പൈലറ്റുമാരെ പുറത്താക്കി. ലണ്ടനില്‍ നിന്നും മുബൈയിലേക്കുള്ള വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച് അടിയുണ്ടാക്കിയതിനാണ് നടപടി. മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരന്ന വനിതാ പൈലര്‌റിനെ തല്ലിയെന്നാമ് ആരോപണം.ജനുവരി ഒന്നിനായിരുന്നു സംഭവം.

വനിതാ പൈലറ്റിനെ തല്ലിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റം. സംഭവത്തിന് ശേഷം വിമാനക്കമ്പനിയിലെ ജോലിയില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. പിന്നീട് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി ജെറ്റ് എയര്‍വേസ് വക്താവ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്