ദേശീയം

എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം. ചില്ലറ വില്‍പ്പനയില്‍ അനുമതി ഇല്ലാതെ 100 ശതമാനം എഫ്ഡിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വിദേശ നിക്ഷേപമേഖലയില്‍ വന്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 49 ശതമാനിമായി വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. വിദേശകമ്പനികള്‍ക്ക് 49 ശതമാനം വരെ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാമെങ്കിലും ഉടമസ്ഥത അടക്കമുള്ള കാര്യങ്ങളില്‍ നിലവിലെ നിയമം തുടരും. ഇതനുസരിച്ച് എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യയ്ക്ക് തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപത്തിന് കൂടുതല്‍ ഇളവ് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ 49 മുതല്‍ 100 ശതമാനം വരെയാണ് വിദേശ നിക്ഷേപ പരിധി. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. പുതിയ തീരുമാനം അനുസരിച്ച്
ചില്ലറ വില്‍പ്പന രംഗത്ത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ തന്നെ വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താം. ഏകബ്രാന്‍ഡ് മേഖലയില്‍ വിദേശനിക്ഷേപത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. 

നിര്‍മ്മാണ മേഖലയിലും വിദേശ നിക്ഷേപപരിധി 100 ശതമാനമാക്കി. ഇവിടെയും നിക്ഷേപത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണ്ട. സാമ്പത്തിക രംഗത്ത് വലിയ ഊന്നല്‍ എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് മുന്‍ സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക രംഗത്ത് മാന്ദ്യം വരുത്തിയിരുന്നു. അത് വിജദേശ നിക്ഷേപത്തിന്റെ ഇളവുകളിലൂടെ മറികടക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നേരത്തെ നിക്ഷേപ പരിധി നിരക്ക് 60.08 ബില്യണ്‍ ഡോളറായിരുന്നു. അത് പുതിയ തീരുമാനത്തിലൂടെ 100 ബില്യണ്‍ ഡോളറായി ഉയരുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന